Monday 27 June 2016

പുലിമുരുകന്‍ വീണു: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കസബയുടെ ടീസര്‍


സോഷ്യല്‍മീഡിയില്‍ വന്‍ പ്രചാരം നേടിയ കസബയുടെ പോസ്റ്ററുകള്‍ക്കു പിന്നാലെ കസബയുടെ ടീസറും സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നു. പുറത്തിറങ്ങി 24 മണിക്കൂറുകള്‍ മാത്രം പിന്നീടുമ്പോള്‍ അഞ്ച് ലക്ഷത്തി എണ്‍പത്തിനായിരത്തിലധികം പേരാണ് ഇതു വരെ കസബയുടെ ടീസര്‍ കണ്ടത്. പുലിമുരുകന്റെ നാല് ലക്ഷത്തി പതിനായിരം എന്ന റെക്കോര്‍ഡാണ് കസബയ്ക്കു മുന്നില്‍ വഴിമാറിയത്. ഒരാഴ്ചയക്കുളളില്‍ ടീസര്‍ പത്തുലക്ഷം കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിനെ കടന്നാക്രമിച്ച് ട്രോളന്മാരും രംഗത്തെത്തിയിരുന്നു.
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബംഗളൂരു, ബംരാരപ്പെട്ട്, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയില്‍ സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ചിത്രത്തില്‍ നായികയായും എത്തുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.


Dulquer to do a Cameo in Sunny Wayne`s Ann Mary Kalippilanu

Dulquer to do a Cameo in Sunny Wayne`s Ann Mary Kalippilanu Dulquer Salman will play a guest role in Sunny Wayne`s next film.
Dulquer Salman has revealed the news via his official facebook account. The film is titled Ann Mary Kalippilanu. The movie is directed by `Aadu` Fame director Midhun Manuel and Stars Sunny wayne Midhun Manuel and Baby Sara in lead roles. Midhun Manuel came into the film fied not as a director but has a scriptwriter with the Nazriya – Nivin Starrer Om Dhsnthi Oshana. Ann ary KAlippilanu is Midhun Manuels second directorial venture after Aadu Oru Beegara Jeeviyanu, The film starred Jayasurya in lead role and one of the most disxussed movie of last year. The film Ann Mary Kalippilanu will be produced under the banner of Goodwill entertainment by Alice George. Midhun Manuel and John Manthrickal has scripted the movie and the DOP will be handled By Arun Sharma. The film will be edited by Lijo Paul who has earlier edited Midhun Manuels debut directorial venture Om Shanthi Ishana and the Best Editor award in the Kerala film Awards was won by Lijo Paul for the film. The film will be distributed by Playhouse Release in Kerala.

Thursday 21 January 2016

നിലയ്ക്കുന്നില്ല 'മൃണാളിനി' നൃത്തം

നൃത്തം പഠിക്കും മുമ്ബ് തന്നെ നര്‍ത്തകിയായിരുന്നു മൃണാളിനി സാരാഭായ്. അതു കൊണ്ടു തന്നെയാണ് 'തന്റെ ശരീരം നൃത്തം ചെയ്യും മുന്‍പേ ആത്മാവ് നൃത്തം ചെയ്തിരുന്നു'എന്ന് മൃണാളിനി എഴുതിയതും. കലാകാരി സാമൂഹത്തിനു നേരെ പിടിച്ച ദര്‍പ്പണമായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമാണ് മൃണാളിനി സാരാഭായ്. കേവല കലയ്ക്കപ്പുറം, സൗന്ദര്യാസ്വാദനത്തിനപ്പുറം ശക്തമായ ആശയങ്ങളുടെ മേളനമായിരുന്നു മൃണാളിനി സാരഭായുടെ ഓരോ ചുവടുകളും. അതുകൊണ്ട് തന്നെയാകണം തന്റെ നൃത്ത കേന്ദ്രത്തിന് ദര്‍പ്പണം എന്ന പേരും നല്‍കിയത്. കലകൊണ്ട് സാമൂഹ്യ പ്രശ്നങ്ങളിലിടപെട്ടു. വിവാഹത്തിനു ശേഷം അഹമ്മദാബാദില്‍ 1948ല്‍ എത്തിയപ്പോള്‍ കണ്ടത് ഗുജറാത്തിലെ സ്ത്രീകളനുഭവിച്ചിരുന്ന ജീവിത പ്രശ്നങ്ങളായിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ മൃണാളിനിയുടെ ചിലങ്ക ആദ്യമായി കിലുങ്ങി. പിന്നെയും നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ നൃത്തശില്‍പ്പങ്ങള്‍ അവതരിപ്പിച്ചു. പട്ടേല്‍ വിഭാഗങ്ങള്‍ ദളിതര്‍ക്കുമേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയും നൃത്തങ്ങളിലൂടെ പ്രതികരിച്ചു. കൃത്യവും വ്യക്തവുമായ രാഷ്ട്രീയ നിലപാടുകളും മാനവീക ബോധവും കലയിലൂടെ സാമൂഹിക അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. മൃണാളിനി ബഹുമുഖ പ്രതിഭയായിരുന്നു അതിനെല്ലൊം അടിസ്ഥാനമായത് മൃണാളിനിയുടെ തറവാടിന്റെ ധൈഷണിക പാരമ്ബര്യവും അച്ഛന്‍ ഡോ. സ്വാമിനാഥന്‍ പ്രശസ്തനായ ബാരിസ്റ്ററായിരുന്ന. ആ പാരമ്ബര്യ ഔന്നിത്യത്തിന് സൂര്യ തേജസ് പകര്‍ന്നു കിട്ടിയത് ശാന്തി നികേതനില്‍ ഭാരതീയ നവോത്ഥാനത്തിന്റെ ആധുനിക നായകന്‍ മൃണാളിനിയുടെ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറില്‍ നിന്നുമായിരുന്നു. ലോകമാകെ ഭാരതീയ നൃത്തത്തെ പ്രശസ്തയാക്കിയതില്‍ വലിയ പങ്കാണ് മൃണാളിനി വഹിച്ചത്. ആനക്കര കുടുംബം രാജ്യത്തിന്റെ നാനാ മേഖലകളില്‍ പ്രമുഖര്‍ ഉയര്‍ന്നുവന്നു. സഹോദരി ക്യാപ്റ്റന്‍ ലക്ഷ്മിയും സഹോദരി പുത്രി സുഭാഷിണി അലിയും മൃണാളിനിയുടെ മകള്‍ മല്ലികാ സാരാഭായും രാജ്യത്തിന്റെ വിവിധ രംഗങ്ങളില്‍ നേത്യത്വമായി. സി.വി രാമന്റെ ശിഷ്യനായി ബാഗ്ലുരില്‍ എത്തിയ വിക്രം സാരാഭായി തീക്ഷണ യവ്വനത്തിന്റെ മൃണാള നൃത്തത്തിലേക്ക് അര്‍ക്കരശ്മി പോലെ പതിക്കുകയായിരുന്നു. മകള്‍ മല്ലിക സാരാഭായ് ഗുജറാത്തില്‍ മോദിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രീയ വീക്ഷണങ്ങളില്‍ മൃണാളിനിയും മകള്‍ മല്ലികയും രണ്ട് വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. എങ്കിലും നൃത്തത്തിലും കലിയിലും അവര്‍ ഒന്നായി നിലനിന്നു. മൃണാളിനിയുടെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടികളിലും ഒട്ടും ചേര്‍ന്നില്ല. പകരം സമൂഹത്തോട് മാത്രമാണ് ചേര്‍ന്നത്. ഗാന്ധിജിയുടെ അഹിംസയോട് മൃണാളിനി കൂടുതല്‍ അടുത്തിരുന്നു. കലാകാരിയുടെ കലാപം അഹിസാത്മകമായിരിക്കുമെന്നതാണ് മൃണാളിനി അതിലൂടെ പറഞ്ഞത്. ഓര്‍മ്മകളിലിന്നും മലയാളം മറയാതിരിക്കുന്നത് മൃണാളിനിയുടെ എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഗുരുവായൂരിലെ ചന്ദനം മണക്കുന്നുണ്ട് ഓരോ വാക്കിലും. മഞ്ചാടിയും മയില്‍പീലിയും അവിടവിടെ ചിതറിക്കിടക്കുന്നുണ്ടാകും ഓരോ താളിലും. മൃണാളിനി കലത്തിന്റെ തിരശീല വീഴാത്ത വേദികളിലേക്ക് ഇന്ന് യാത്രയാകുമ്ബോള്‍ പകര്‍ന്നു നല്‍കിയ നൃത്ത സൗരഭ്യം പുതു തലമുറയ്ക്കും ശിഷ്യ പരമ്ബരയ്ക്കും നിലയ്ക്കാത്ത കരുത്തു നല്‍കിയാണ് മറഞ്ഞത്. മൃണാള തല്‍പ്പങ്ങളിലേക്ക് പത്മ പുരസ്കാരങ്ങള്‍ അര്‍പ്പിച്ച്‌ രാഷ്ട്രം പ്രണമിക്കുകയാണ് ഭാരതീയ നൃത്തത്തന്റെ രാജ്ഞിക്കു മുന്നില്‍.